കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ ( കുറുമുള്ളൂർ) ഉപതെരഞ്ഞെടുപ്പ് ജൂലായ് 21ന് നടക്കും. നാമനിർദേശ പത്രിക ജൂലായ് രണ്ടു വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലായ് നാലിന് നടത്തും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് ആറാണ്.
വോട്ടെണ്ണൽ 22ന് രാവിലെ 10 മുതൽ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ യോഗം നടന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അദ്ധ്യക്ഷത വഹിച്ചു.