തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1798-ാം നമ്പർ അമ്പല്ലൂർ ശാഖയിലെ കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മാതാപിതാക്കന്മാർക്കുമായി നടത്തിയ 'വഴിവിളക്ക്' എന്ന ബോധവത്ക്കരണ സെമിനാർ യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ ഇംഗ്ലീഷ് ജേർണലിസത്തിൽ രണ്ടാം റാങ്ക് നേടിയ ആദിത്യ രമേഷിനെയും കഥകളി വേഷത്തിൽ രണ്ടാം റാങ്ക് നേടിയ രഘുനാഥ് മഹിപാലിനെയും ആദരിച്ചു. ശാഖാ പ്രസിഡന്റ് ടി.കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം സെക്രട്ടറിയായി തെരഞ്ഞെടുത്ത ദീപ ബാബുവിനെയും യൂണിയൻ പ്രതിനിധിയായി തെരഞ്ഞെടുത്ത ഷീമോൾ പ്രകാശിനെയും ശാഖാ സെക്രട്ടറി കെ.പി സുരേന്ദ്രൻ ആദരിച്ചു. ജനമൈത്രി സംസ്ഥാന ട്രൈനർ അജേഷ് കെ.പി ക്ലാസിന് നേതൃത്വം നൽകി. യോഗത്തിൽ കെ.എസ് ഷാജി, രാധാമണിടീച്ചർ, ചന്ദ്രൻ, മായ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.