വൈക്കം : കേരള ആരോഗ്യ സർവകലാശാലയിൽ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിൽ ഒന്നും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയവരെയും 2019 - 2020 അധ്യയന വർഷത്തിൽ സർവകലാശാല യുവജനോത്സവ കലാതിലകപ്പട്ടം നേടിയ ജേതാവിനെയും ബി.സി.എഫ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഒന്നാം റാങ്ക് നേടിയ എസ്.ശ്രീലക്ഷ്മിയ്ക്ക് ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ആന്റ് സി.ഇ.ഒ ഡോ.കെ.പരമേശ്വരനും മൂന്നാം റാങ്ക് നേടിയ അനുവിന്ദ് സന്തോഷിന് മാനേജിംഗ് ഡയറക്ടർ ഡോ.ജാസർ മുഹമ്മദ് ഇക്ബാലും കലതിലകപ്പട്ടം നേടിയ വി.ദിവ്യയ്ക്ക് ഡയറക്ടർ എം.എം വർഗീസും പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. കെ.എസ് ശരത്ത് , വൈസ് പ്രിൻസിപ്പാൾ പ്രൊഫ. നിഷ വിൽസൺ , അസോസിയേറ്റ് പ്രൊഫസർമാരായ ജി.രാജൻ , അർജുൻ ആർ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.