തൃക്കൊടിത്താനം: കടമാൻചിറ ഗവ.എൽ.പി.സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും തൃക്കൊടിത്താനം ജനമൈത്രി പൊലീസിന്റെയും സുരക്ഷാസമിതിയുടെയും ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. തൃക്കൊടിത്താനം സബ് ഇൻസ്‌പെക്ടർ എസ്.ഷാജി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മറിയാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ജില്ലാ നോഡൽ ഓഫീസർ മാത്യു പോൾ മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ വി.വിനീഷ്‌മോൻ, സുരക്ഷാസമിതി അംഗം സിബി അടവിച്ചിറ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ലീന റെജി, സുമം സ്‌കറിയ, മെറിൻ മാത്യു, ഹെഡ്മാസ്റ്റർ എസ്.പ്രകാശ് എസ് എന്നിവർ പങ്കെടുത്തു. എം.ജി യൂണിവേഴ്‌സിറ്റി ബി.എ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കെ.ഒ അരവിന്ദിന് എ.ഡി.എസ് മൂന്നാം വാർഡ് ഏർപ്പെടുത്തിയ ഉപഹാരവും കാഷ് അവാർഡും മാത്യു പോൾ നല്കി. പി.ടി.എ പ്രസിഡന്റ് ബിനോയ് ജോസഫിനും പ്രധാന അദ്ധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ച സുമം സ്‌കറിയയ്ക്കും ഉപഹാരങ്ങൾ നൽകി.