meeical

പാലാ. പ്രായമായവരിൽ കാണപ്പെടുന്ന വാർദ്ധക്യസഹജമായ അസ്ഥിരോഗങ്ങൾ നിർണ്ണയിക്കുന്നതിനും അവയ്ക്ക് വേണ്ട കൃത്യമായ ചികിത്സ നിർദ്ദേശിക്കുന്നതിനുമായി ജൂലായ് 29 ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.

അമ്പത്തിയഞ്ച് വയസ് കഴിഞ്ഞവർക്ക് സേവനം ഉപയോഗപ്പെടുത്താം. കാൽമുട്ട് വേദന, നടുവ് വേദന, ഇടുപ്പിനുള്ള വേദന, തോളെല്ല് വേദന എന്നിവ ഉള്ളവർക്ക് വിദഗ്ദ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഡോ.സജിത്ത് കുര്യൻ, ഡോ.റിക്കി രാജ് തോമസ് എന്നിവർ നേതൃത്വം നൽകും. പരിശോധനയിൽ പങ്കെടുക്കാൻ 8281699263 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.