കല്ലുമട: എസ്.എൻ.ഡി.പി യോഗം 36-ാം നമ്പർ കല്ലുമട ശാഖയിലെ 41-ാം നമ്പർ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ശാഖയോഗത്തിന്റെയും യൂത്ത്മൂവ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ രവിവാരപാഠശാലാ കുട്ടികൾക്കായി പഠനക്ലാസും പഠനോപകരണ വിതരണവും ഇന്ന് രാവിലെ 9.30ന് ശാഖാങ്കണത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.എൻ ബാബു പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്യും. വനിതാസംഘം പ്രസിഡന്റ് ലാലി അശോകൻ അദ്ധ്യക്ഷത വഹിക്കും. മോട്ടിവേഷൻ സ്പീക്കറും എസ്.എൻ.ഡി.പി യോഗം സൈബർ സേന കോട്ടയം ജില്ലാ ചെയർമാനുമായ ബിബിൻ ഷാൻ മുഖ്യപ്രഭാഷണവും ക്ലാസും നയിക്കും. ശാഖാ വൈസ് പ്രസിഡന്റ് സുരേഷ് മുളയ്ക്കൽചിറ, ശാഖാ സെക്രട്ടറി സുനിൽകുമാർ വടക്കുംമുറി, യൂണിയൻ വനിതാസംഘം ഖജാൻജി ശോഭാ ഷിബു അനിഴാലയം, മോഹനൻ ചിറയിൽ, ഷിജു തമ്പി മാലിയിൽ എന്നിവർ പങ്കെടുക്കും. വനിതാസംഘം സെക്രട്ടറി ഷീബ രാജീവ് സ്വാഗതവും വനിതാസംഘം വൈസ് പ്രസിഡന്റ് മിനി മനോജ് നന്ദിയും പറയും. തുടർന്ന് ഉച്ചഭക്ഷണം, പഠനോപകരണ വിതരണം എന്നിവ നടക്കും.