babu-

കോട്ടയം. 12 വയസുകാരിയെ കടന്നുപിടിച്ച തൃക്കൊടിത്താനം അമര കണിയാൻകുന്ന് ആലുംപറമ്പിൽ കുരുവി എന്ന ബാബുവിന് 8 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ജി.പി ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണം. 2020 ഫെബ്രുവരി 24ന് തൃക്കൊടിത്താനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സ്‌റ്റേഷൻ എസ്.എച്ച്.ഒമാരായ സാബു വർഗീസ്, സനൂപ് കൃഷ്ണൻ, അജീബ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ് മനോജ് ഹാജരായി.