പുതുപ്പള്ളി: ഇരുവൃക്കയും തകരാറിലായി ജീവിതത്തോട് മല്ലിട്ടടിക്കുന്ന എസ്.എൻ.ഡി.പിയോഗം പുതുപ്പള്ളി ശാഖാംഗം പള്ളിശേരിൽ ടി.സി.സുനിൽകുമാറിനായി ഇന്ന് നാടൊന്നിക്കും. ടാക്സി ഡ്രൈവറായ സുനിലിന് ജീവിക്കാൻ വൃക്ക മാറ്റിവയ്ക്കണം. ഭാര്യ വൃക്ക നൽകും .ഭാരിച്ച ചികിത്സാച്ചെലവിനും രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ബാദ്ധ്യതയ്ക്കും പരിഹാരമേകാനാണ് ഇന്ന് ഒറ്റ ദിവസത്തെ ഭവന സന്ദർശനത്തിലൂടെ പണം സമാഹരിക്കുന്നത്. കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം വെണ്ണിമല ശ്രീരാമലക്ഷമണ ക്ഷേത്ര സന്നിധിയിൽ രാവിലെ എട്ടിന് ദേവസ്വം ഭരണസമിതി അംഗങ്ങൾ സംഭാവന നൽകി സ്വീകരിക്കും. തുടർന്ന് പുതുപ്പള്ളിയിലെ വിവിധ വീടുകളിൽ സ്ക്വാർഡുകളായി തിരഞ്ഞ് പണം സമാഹരിക്കും. ധനസഹായ സമാഹരണത്തിന് പിന്തുണയുണ്ടാവണമെന്ന് ശാഖാ പ്രസിഡന്റ് കെ.എം.ശശി, സെക്രട്ടറി വി.എം.രമേശ് എന്നിവർ അഭ്യർത്ഥിച്ചു.