രാമപുരം: സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി.

പാലാ എക്‌സൈസ് ഡിപ്പാർട്ടുമെന്റിലെ വിമുക്തി സംഘടനയും സ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫീസർ പ്രിയ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സാബു തോമസ് സ്വാഗതവും ജൂലി ഇഗ്‌നേഷ്യസ് നന്ദിയും പറഞ്ഞു.