പാലാ: പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശാസ്താവിന്റെയും മഹാദേവന്റെയും പുനഃപ്രതിഷ്ഠാദിന മഹോത്സവം ജൂൺ 30, ജൂലായ് 1 തീയതികളിൽ നടക്കും. തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 30ന് രാവിലെ 6ന് ഗണപതിഹോമം, കലശാഭിഷേകം, 9ന് നാരായണീയം, 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 5ന് ക്ഷേത്രോപദേശക സമിതിയുടെ ഓഫീസ് മന്ദിര സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിക്കും. എം.കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. കെ.പി.അനിൽകുമാർ, കെ.ജി. പ്രസാദ്കുമാർ, എം.ആർ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 7.30ന് ഗാനമേള. ജൂലായ് 1ന് രാവിലെ 6ന് ഗണപതിഹോമം, കലശാഭിഷേകം, നാരായണീയം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ 6.30ന് ദീപാരാധന 7.30ന് നാട്ടരങ്ങ് എന്നിവയാണ് പ്രധാന പരിപാടികൾ