വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ ശാഖയിലെ ഗുരുസ്രോതസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബപ്രാർത്ഥനയും കുടുംബ സംഗമവും പഠനോപകരണ വിതരണവും നടത്തി. കുടുംബയൂണിറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ടൗൺ ശാഖാ പ്രസിഡന്റ് എൻ.കെ രമേശ് ബാബു ചടങ്ങിൽ ആദരിച്ചു. കെ.കെ വിജയപ്പൻ, ലേഖ മനോഹരൻ ,അനിൽ പിഷാരത്ത് ,അനി പത്തിത്തറ എന്നിവർ പ്രസംഗിച്ചു.