കോട്ടയം: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) നാഷണൽ പ്ലാറ്റ്‌ഫോം ഫോർ സ്‌മോൾ സ്‌കെയിൽ ഫിഷ് വർക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ മിഷൻ സ്റ്റേറ്റ്‌മെന്റ് അവതരണവും ശില്പശാലയും നടന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.ജെ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബാബു ലിയോൺസ് വിഷയാവതരണം നടത്തി. ഡോ.എം.വി ബിജുലാൽ, വിനോദ് കോശി, ഐ.ആർ സദാനന്ദൻ, എം.പോൾ, എ.ആർ സേതുരാജൻ, മുജീബ് അബ്ദുൾ അസീസ്, വി.ജീവാനന്ദ്, ടി.കെ സതീഷ് കുമാർ, ജോൺ കിളിരൂർ ജിനിൽ, ആദർശ് സിറിൾ, വി.ഡി സുനിൽ എന്നിവർ പങ്കെടുത്തു. ജൂലായ് 17ന് രാവിലെ 11ന് കോട്ടയം പൊലീസ് സ്റ്റേഷൻ മൈതാനിയിൽ ഉൾനാടൻ, മത്സ്യ കർഷക, പരിസ്ഥിതി, ജല തീര ഭൂഅവകാശ കൺവൻഷൻ നടക്കും.