ഭരണങ്ങാനം: പഞ്ചായത്തിലെ ആലമറ്റം ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയിൽ നിന്നും ടോറസ് ലോറികളിൽ പാറ ഖനനം ചെയ്തു കൊണ്ട് പോവുന്നതിനെതിരെ കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ നാട്ടുകാർ ഇന്നലെ ഉള്ളനാട്ടിൽ റോഡ് ഉപരോധിച്ചു. അനുവദനീയമായതിലും അധികം ഭാരം കയറ്റി ടോറസ് ലോറികൾ ഓടുന്നതുമൂലം നായ്ക്കാന പാലത്തിന്റെ അടിഭാഗം ഇടിഞ്ഞ് പാലം അപകട സ്ഥിതിയിലാണ്. വിഷയത്തിൽ കേരളാ കോൺഗ്രസ് (എം) നേതാക്കൾ ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. മണ്ഡലം പ്രസിഡന്റ് ആനന്ദ് ചെറുവള്ളിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപരോധസമരം കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ഫ്രെഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. നിർമ്മല ജിമ്മി, രാജേഷ് വാളി പ്ലാക്കൽ, ജോസ് കല്ലക്കാവുങ്കൽ ,ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ജോസുകുട്ടി അമ്പലമറ്റം, സുധാ ഷാജി, ഔസേപ്പച്ചൻ കുന്നുംപുറം, ദേവസ്യാച്ചൻ കുന്നക്കാട്ട്, സണ്ണി കലവനാൽ, മാത്യു തറപ്പേൽ, ജ്യോതിഷ് പൂവത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.