kala

കോട്ടയം. സാംസ്‌കാരിക വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപരിശീലന പദ്ധതിയുടെ പള്ളം ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് നിർവഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ ധനുജ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഫെലോഷിപ്പ് പദ്ധതി അവതരണം ജില്ലാ കോ-ഓർഡിനേറ്റർ രാഹുൽ ഗാന്ധി നിർവ്വഹിച്ചു. നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് ബേബി പാറക്കടവൻ, കഥകളി കലാകാരൻ കാരാപ്പുഴ രഘുനാഥ്, ചിത്രകലാദ്ധ്യാപകൻ വി.വിവേക്, നൃത്തകലഅദ്ധ്യാപിക സ്‌നേഹ മോഹനൻ, ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹരിത എസ്.നായർ എന്നിവരെ ആദരിച്ചു.