കാഞ്ഞിരപ്പള്ളി: പുതുതായി രൂപംകൊടുത്ത ടോഡി ബോർഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുകയും, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണമെന്ന് കാഞ്ഞിരപ്പള്ളി താലൂക്കു മദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി .ഐ. ടി. യു ) വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എസ് സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും വി.പി ഇസ്മായിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ.സി ജോർജുകുട്ടി അദ്ധ്യക്ഷനായി. പിഎസ് ബാബുരാജ്, കെ.ആർ വിജയൻ ,കെ.പി സന്തോഷ്, എം.ജി ഹരിദാസ് എന്നിവർ സംസാരിച്ചു. കെ.സി ജോർജുകുട്ടി (പ്രസിഡന്റ് ),​ എം.ജി ഹരിദാസ് (വൈസ് പ്രസിഡന്റ് ),​ പി.എസ് സുരേന്ദ്രൻ (സെക്രട്ടറി), പി.എസ് ബാബുരാജൻ (ജോയിൻറ്റ് സെക്രട്ടറി), കെ.പി സന്തോഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 13 അംഗ മാനേജിംഗ് കമ്മിറ്റിയെ സമ്മേളനം തെര ഞ്ഞെടുത്തു.