
കുടമാളൂർ: മലിനീകരണ നിയന്ത്രണ ബോർഡ് റിട്ട. ഉദ്യോഗസ്ഥനും കവിയും സാഹിത്യകാരനുമായ കരികുളങ്ങര രാജ് ഭവനിൽ എസ്. രാജപ്പൻ(മങ്കൊമ്പ് രാജപ്പൻ 65) നിര്യാതനായി.കുട്ടനാട് മങ്കൊമ്പ് തെക്കേക്കര കോയിപ്പള്ളി കുടുംബാംഗമാണ്. കവിതാ മത്സരങ്ങളിൽ സംസ്ഥാന, അഖിലേന്ത്യാ തലങ്ങളിൽ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 1991ൽ അമ്പലപ്പുഴ കുഞ്ചന്നമ്പ്യാർ സ്മാരക പുരസ്‌കാരം, 1994ൽ രാമു കാര്യാട്ട് സാംസ്‌കാരിക വേദിയുടെ പ്രബന്ധ മത്സര പുരസ്‌കാരം, 2005ൽ അമ്പലപ്പുഴ വേള്ഡ് ഡ്രാമാറ്റിക് സെന്ററിന്റെ കവിതാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. ഇദ്ദേഹത്തിന്റെ റേഡിയോ നാടകങ്ങൾ ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഭാര്യ:. പി.എം. സുഷമ(ഗാർണിയർ ബ്യൂട്ടി കെയർ, കുടമാളൂർ). മക്കൾ: പൗർണമി രാജ്, പ്രണവ് രാജ്. മരുമകൻ: എസ്. രഞ്ജിത്ത്(കുവൈത്ത്). സംസ്‌കാരം ഇന്ന് 11ന് വിട്ടുവളപ്പിൽ