പൊൻകുന്നം : കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാസമ്മേളനം പൊൻകുന്നത്ത് സംസ്ഥാന ജനറൽസെക്രട്ടറി ടി.ജി.ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മറ്റുപിന്നാക്കവിഭാഗങ്ങളുടെ(ഒ.ബി.സി.) വിഭാഗത്തിലേക്ക് പുതിയതായി കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ മുൻപ് നൽകിയിരുന്ന 10 ശതമാനം സംവരണം പുന:സ്ഥാപിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാപ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ഇ.എസ്.രാധാകൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അറുപതുവർഷമായി സംഘടനാരംഗത്ത് സജീവമായ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ശ്രീധരൻ നായരെയും, എം.ജി.സർവകലാശാല ബി.എ മലയാളം മോഡൽ രണ്ട് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ശ്രീലക്ഷ്മി രാജീവിനെയും അനുമോദിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വി.എൻ.അനിൽകുമാർ, ടി.സി.ശശിധരൻ നായർ, ജില്ലാ ജോ.സെക്രട്ടറി പി.എസ്.രവീന്ദ്രൻ, കെ.ആർ.വാസു, പി.എൻ.ശിവൻകുട്ടി, പുഷ്പ രമേശ്, സുശീൽകുമാർ, ടി.എൻ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി വൈക്കം പി.ശിവദാസ്, സെക്രട്ടറിയായി വാഴൂർ ഇ.എസ്.രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ : സി.പി.ശ്രീധരൻ നായർ(രക്ഷാധികാരി), ടി.പി.കൃഷ്ണൻ ഏറ്റുമാനൂർ, വി.സി.വാസുദേവൻ നായർ മുണ്ടക്കയം (വൈസ്.പ്രസിഡന്റ്), പി.എസ്.രവീന്ദ്രൻ മീനച്ചിൽ, സുശീൽകുമാർ പൂഞ്ഞാർ (ജോ.സെക്ര.), എം.ആർ.രവീന്ദ്രൻ കോട്ടയം (ട്രഷറ‌ർ).