വൈക്കം : വിളക്കിത്തല നായർ സമാജത്തെ കുലത്തൊഴിലിന്റെ പേരു പറഞ്ഞ് ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രചരണങ്ങൾ തടയാൻ നടപടി വേണമെന്ന് വിളക്കിത്തല നായർ സമാജം 173ാം നമ്പർ ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് കെ.നാണപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ശാഖയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും നൽകി.ബോർഡു മെമ്പർമാരായ പി.എൻ.സുരേഷ്‌കുമാർ , പി.പി വേണു , താലൂക്ക് സെക്രട്ടറി പി.വി അനൂപ് , വൈസ് പ്രസിഡന്റ് ടി.ടി.ഹരിദാസ് , ശാഖാ സെക്രട്ടറി എൻ.ഗോപിനാഥൻ , താലൂക്ക് കമ്മി​റ്റിയംഗം വി.കെ പരമേശ്വരൻ , വനിതാസമാജം ട്രഷറർ ലതാ മോഹൻ എന്നിവർ പ്രസംഗിച്ചു.