വൈക്കം : കേരള വേലൻ മഹാജനസഭ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ആർ.അശോകന്റെ ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും വ്യാപാര ഭവനിൽ നടത്തി. വേലൻ മഹാജനസഭ താലൂക്ക് പ്രസിഡന്റ് എം.കെ രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ഡി.പ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ഇ.മണിയൻ , ജനറൽ സെക്രട്ടറി കെ.എം.സജീവൻ, ട്രഷറർ പി.വി.ഷാജിൽ , ജോയിന്റ് സെക്രട്ടറിമാരായ ഷാജി വാരനാട് , എസ്.എസ്.രാധാകൃഷ്ണൻ , കെ.കെ.സുലോചന, പി.കെ.ഈശ്വരി , താലൂക്ക് സെക്രട്ടറി ബി .മുരളി എന്നിവർ പ്രസംഗിച്ചു.