വരമ്പിനകം: എസ്.എൻ.ഡി.പി യോഗം 2169-ാം നമ്പർ വരമ്പിനകം ശാഖയിലെ 385-ാം നമ്പർ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അറിവിലേക്ക് ഒരു ചുവട് എന്ന ദൃശ്യാവിഷ്‌കാര പരിപാടി ശാഖാ മന്ദിരത്തിൽ നടന്നു. തുടർന്ന് നടന്ന സർവൈശ്വര്യപൂജയും രവിവാര പാഠശാലയുടെ ഉദ്ഘാടനവും ശിവഗിരി മഠം സ്വാമി ശിവനാരായണ തീർത്ഥ നിർവഹിച്ചു. പ്രസിഡന്റ് മോളി ബാബു, സെക്രട്ടറി അഞ്ജന സുമോൻ തുടങ്ങിയവർ പങ്കെടുത്തു.