പാലാ : അഗ്‌നിപഥിനെതിരെ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.
ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിച്ച് ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഏ.കെ.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം മുഖ്യ പ്രഭാഷണം നടത്തി. ആർ. പ്രേംജി, സി.ടി. രാജൻ, ആർ. സജീവ്, രാജൻ കൊല്ലംപമ്പിൽ, ഷോജി ഗോപി, പ്രിൻസ് വി.സി., ടോമി പൊരിയത്ത്, രാജു കോനാട്ട്, ജോഷി ജോഷ്വാ, ജയിംസ് ജീരകത്ത്, കുര്യൻ നെല്ലുവേലിയിൽ, ഷൈൻ പാറയിൽ, ബിബിൻ രാജ് ,പ്രേംജിത്ത് ഏർത്തയിൽ, എൻ. സുരേഷ്, ടോം കോഴിക്കോട്ട്, എ.എസ്സ് തോമസ്, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, രാഹുൽ പി.എൻ.ആർ, ജോസി പൊയ്കയിൽ, ബേബി തെരുവപ്പുഴ, ആര്യ സബിൻ, യമുന പ്രസാദ്, റീന മൂന്നിലവ്, ബിൻസി ഡേവിഡ്, ഷാർലറ്റ് ജോസഫ്, ഗോപിനാഥൻ നായർ, ബിനോയി ചൂരനോലി, ജോഷി നെല്ലിക്കുന്നേൽ, തോമസുകുട്ടി നെച്ചിക്കാട്ട്, ജോർജുകുട്ടി ചൂരക്കൽ, സന്തോഷ് കൊട്ടാരം, രാജേഷ് കാരക്കാട്ട്, വക്കച്ചൻ മേനാംപറമ്പിൽ, അബ്ദുൾ കരിം, മനോജ് വള്ളിച്ചിറ, അർജുൻ സാബു തുടങ്ങിയവർ പ്രസംഗിച്ചു.