കാണക്കാരി : ഗവ.സ്‌കൂളിന്റെയും കുറവിലങ്ങാട് ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്രയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കുറവിലങ്ങാട് എസ്.എച്ച്. നിർമ്മൽ ബോസ് ഫ്ലാഗ് ഒഫ് ചെയ്തു. ഫ്ലാഷ് മോബുമുണ്ടായിരുന്നു. കാണക്കാരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സപ്ന ജൂലിയറ്റ്, അനൂപ് കിഷോർ, വാർഡ് മെമ്പർ അനിൽകുമാർ, എസ്.ഐ മാത്യു കെ.എം, അനിൽ, ജനമൈത്രി പൊലീസ് ഷിജു സൈമൺ, രാജേഷ് , നിയാസ്, സിജു, ബിന്ദു ഇ.വി എന്നിവർ പങ്കെടുത്തു.