പാലാ : കേരള കള്ള് ചെത്ത് ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മദ്യവ്യവസായ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ കെ.വി.കൈപ്പള്ളി നഗറിൽ നടന്ന സമ്മേളനം മദ്യവ്യസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സുശീലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.വി.കെ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു കെ ജോർജ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി അഡ്വ.വി. കെ.സന്തോഷ് കുമാർ (പ്രസിഡന്റ്), കെ.എ.മുരളീധരൻ, പ്രിസിൻ പി വിദ്യാധരൻ, എ.പൊന്നപ്പൻ, ദിലീപ് കുമാർ പി.എസ് (വൈസ് പ്രസിഡന്റുമാർ), ബാബു കെ ജോർജ് (ജന. സെക്ര), എം.ജി.ശേഖരൻ, അഡ്വ.സണ്ണി ഡേവിഡ്, കെ.എസ്.മോഹനൻ, തോമസ് ജോസഫ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.