ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കെതിരെ മാവേലിക്കരയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ചങ്ങനാശേരി യൂണിയൻ പ്രതിഷേധിച്ചു. മതുമൂല യൂണിയൻ മന്ദിര ഹാളിൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ മുഖ്യപ്രസംഗം നടത്തി. യോഗം ഡയറക്ടർ ബോർഡംഗം എൻ.നടേശൻ, സജീവ് പൂവത്ത്, കൗൺസിലംഗങ്ങളായ പി.ബി.രാജീവ്, സാലിച്ചൻ, അജയകുമാർ, പ്രതാപൻ, സുഭാഷ്, യൂണിയൻ യൂത്തമൂവ്‌മെന്റ് പ്രസിഡന്റ് അജിത്ത് മോഹൻ, സെക്രട്ടറി അനിൽ കണ്ണാടി, വൈസ് പ്രസിഡന്റ് രമേശ് കോച്ചേരിൽ, വനിതാസംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, സെക്രട്ടറി രാജമ്മ ടീച്ചർ, വൈസ് പ്രസിഡന്റ് ലളിതമ്മ, വൈദികയോഗം പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി ജിനിൽ ശാന്തി, സൈബർ സേന ജില്ലാ കൺവീനർ സുരേഷ് പെരുന്ന, ജില്ലാ കമ്മിറ്റി അംഗം മനോജ് ഗുരുകുലം, എംപ്ലോയീസ് ഫോറം, പെൻഷണേഴ്‌സ് ഫോറം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.