
ചങ്ങനാശേരി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പായിപ്പാട് ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി പായിപ്പാട് പഞ്ചായത്ത് 9-ാം വാർഡിൽ എട്ടേക്കർ തരിശു ഭൂമി ഏറ്റെടുത്ത് കപ്പ, പച്ചക്കറി, വാഴ മുതലായവ കൃഷി ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം വാഴവിത്ത് നട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ അനിജ ലാലൻ, പഞ്ചായത്തംഗം മുബാഷ് മുഹമ്മദ് ഇസ്മയിൽ, കൃഷി ഓഫീസർ ഫസ്‌ലീന തുടങ്ങിയർ പങ്കെടുത്തു. ജനകീയ പങ്കാളിത്തത്തോടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.