പൊൻകുന്നം: ബാലഗോകുലം പൊൻകുന്നം സംഘ ജില്ലാസമ്മേളനം ചുവർച്ചിത്രകാരൻ മധുസൂദൻ കൊടുങ്ങൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് അദ്ധ്യക്ഷൻ ടി.ജി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്യദർശി സി.അജിത് മുഖ്യപ്രഭാഷണം നടത്തി. മേഖല അദ്ധ്യക്ഷൻ വി.എസ്.മധുസൂദനൻ, സഹകാര്യദർശി രഞ്ജിത് കോത്തല, ഖജാൻജി ജയൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഭാരവാഹികളായി കെ.എസ് ശശിധരൻ (അദ്ധ്യക്ഷൻ), വനജാക്ഷിയമ്മ പൂഞ്ഞാർ (ഉപാദ്ധ്യക്ഷ), എം.ആർ.രാജേഷ് (കാര്യദർശി), രാജേഷ് രാമപുരം (സഹകാര്യദർശി) ജി.സുരേഷ് വെള്ളാംകാവിൽ (ഖജാൻജി), ശ്രീകല പ്രമോദ് (ഭഗനി പ്രമുഖ്) ശ്രീവിദ്യ രാജേഷ് (സഹ ഭഗനി പ്രമുഖ് എന്നിവരെ തിരഞ്ഞെടുത്തു.