കുമരകം: ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ആന്റി നർകോറ്റിക്‌സ് സെല്ലിന്റെയും ഐ.ക്യു.എ.സിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണവും മയക്കുമരുന്ന് വിരുദ്ധ സന്നദ്ധസേനാ രൂപീകരണവും നടന്നു. ദിനാചാരണത്തിന്റെയും സന്നദ്ധസേനയുടേയും ഉദ്ഘാടനം ജില്ലാ പൊലീസിന്റെ വിവിധ ലഹരി വിരുദ്ധ പ്രോജക്ടുകളുടെ കോർഡിനേറ്ററായ കെ.ആർ അരുൺ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജി.പി സുധീർ അദ്ധ്യക്ഷത വഹിച്ചു. കോളേജിലെ ഐ.ക്യു.എ.സി കോർഡിനേറ്റർ എസ്.റീനമോൾ സന്ദേശം നൽകി. തുടർന്ന് ബോധവത്ക്കരണക്ലാസും സന്നദ്ധസേനാ അംഗങ്ങൾക്കുള്ള പരിശീലനവും നടന്നു. ആന്റി നർകോറ്റിക്‌സ് സെൽ കൺവീനർ ഡോ.പി.ആർ അരുൺദേവ് സ്വാഗതവും സന്നദ്ധസേനാ അംഗം എ.എസ് ശ്രീനന്ദ് നന്ദിയും പറഞ്ഞു.