
കോട്ടയം. അയ്മനം ഹരിതകർമസേന വാർഷികവും ഞാറ്റുവേലചന്ത നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനവും ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അദ്ധ്യക്ഷത വഹിച്ചു. ഹരിതകർമസേന സെക്രട്ടറി ലത പ്രീത് റിപ്പോർട്ട് അവതരിപ്പിച്ചു. 20 വാർഡുകളിലായി 23 ഹരിതകർമസേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്. മാലിന്യം ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിന് 40 മിനി എം.സി.എഫുകളുമുണ്ട്. വൈസ് പ്രസിഡന്റ് മനോജ് കരീമഠം, വിജി രാജേഷ്, കെ.ആർ.ജഗദീഷ്, കെ.വി.രതീഷ്, പ്രമോദ് തങ്കച്ചൻ, ബിനു ജോൺ, പി.രമേഷ്, ബെവിൻ ജോൺ വർഗീസ്, സോണി മാത്യു, ഹരിതകർമസേന പ്രസിഡന്റ് ത്രേസ്യാമ്മ ചാക്കോ എന്നിവർ പങ്കെടുത്തു.