കാഞ്ഞിരപ്പളളി: എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച പട്ടിമറ്റം ആനക്കല്ല് പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആദരവ് നൽകി. പട്ടിമറ്റത്ത് സി.പി.എം ലോക്കൽ സെക്രട്ടറി കെ.സി അജിയും ആനക്കല്ല് അമാൻനഗർ പ്രദേശത്ത് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പനും ഉദ്ഘാടനംചെയ്തു. അയ്യൂബ് ഖാൻ, ഷെഫിൻ പി.ഐ, ടി.എം രാജീവ്, അജിനാസ്, ഷമീർ സി എച്ച്, കെ. ആർ. ജോയ്, താജുദ്ദീൻ, ബിൻഷാദ്, ആഷിക് നിസാം, മുഹമ്മദ് അൻസർ എന്നിവർ പങ്കെടുത്തു.