കോട്ടയം: കേരള ഗ്രാമീണ ബാങ്ക് ജ്യൂവൽ അപ്രൈസേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷൻ സംസ്ഥാന ജോ. സെക്രട്ടറി ശരവണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നടരാജൻ അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ, സെക്രട്ടറി എം.ടി. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം രതീഷ്, ജില്ല ജോ.സെക്രട്ടറി സതീശൻ വി.ജി തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ ഗായത്രി മുരുകൻ, അശ്വിൻ ദേവ് എന്നിവരെ ആദരിച്ചു.മേവട ശാഖയിലെ അപ്രൈസറും, നഗരസഭാ കൗൺസിലറുമായ എം.ടി. മോഹനനെയും ആദരിച്ചു. ഭാരവാഹികളായി ബിജു .ടി.എൻ (പ്രസിഡന്റ്), ടി.ടി. മുരുകൻ (വൈസ് പ്രസിഡന്റ് ), എം.എൻ. മനോജ് (സെക്രട്ടറി), വി.ജി.സതീശൻ (ജോ. സെക്രട്ടറി), കെ.എസ്. സുമേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.