കുമരകം: എസ്.എൻ.ഡി.പി യോഗം 38ാം നമ്പർ കുമരകം വടക്ക് ശാഖയിലെ രവിവാര പാഠശാല ക്ലാസ് പുനസംഘടിപ്പിച്ചു. കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.ജെ അജയൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി പി.പി വേലപ്പൻ,യൂണിയൻ കമ്മറ്റി പി.കെ ചന്ദ്രഭാനു, വനിതാസംഘം പ്രസിഡന്റ് മായാ ഷിബു, കൗൺസിലർ ശോഭന രഘുഭാസ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് മാനുഷ് റെജിമോൻ, ശാഖാ കമ്മറ്റി.ംഗം വി.എം സുനിൽകുമാർ എന്നിവർ സംസാരിച്ചു.