balasanghammai

അയ്മനം. ബാലസംഘം മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് നിഖിത മനോജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അദ്വൈത് കൃഷ്ണ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വാണി ഭാനു റിപ്പോർട്ട് സമർപ്പിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ മാതംഗി സത്യമൂർത്തി ആദരിച്ചു. ഏരിയാ കൺവീനർ സുകുമാരൻ, മുൻ കൺവീനർമാരായ പി.പി.ബജോഷ്, അഡ്വ.കെ.കെ.ബിജു,ബ്ലോക്ക് മെമ്പർ രതീഷ് കെ.വാസു, ബാങ്ക് പ്രസിഡന്റ് ഭാനു, വാർഡ് മെമ്പറുമാരായ റെജമോൾ ഷാജി, മിനി ബിജു എന്നിവർ പ്രസംഗിച്ചു. വാണി ഭാനു (പ്രസിഡന്റ്) ,ആകാശ് രാജ് (സെക്രട്ടറി) ,രമ്യ ബിന്ദീഷ് (കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.