വൈക്കം : ശ്രീമഹാദേവ കോളേജിൽ സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഫോറസ്​റ്റ് പദ്ധതിക്ക് തുടക്കമായി. കോളേജിലെ ഒരേക്കർ സ്ഥലത്ത് വനവൃക്ഷങ്ങൾ വച്ച് പിടിപ്പിച്ച് നിബിഡ വനമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അമൂല്യങ്ങളായ നൂറിലേറെ വൃക്ഷങ്ങളുടെ വലിയ ശേഖരമാണ് പദ്ധതിയിലുള്ളത്. കോളേജ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം സോഷ്യൽ ഫോറസ്ട്രി അസി.കൺസർവേർട്ടർ കെ.എ.സാജു പദ്ധതി വിശദീകരിച്ചു. ശ്രീമഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ ആമുഖപ്രഭാഷണം നടത്തി. പ്രിൻസിപ്പൾ ഡോ എസ്.ധന്യ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. റേഞ്ച് ഓഫീസർ അധിനീഷ്, ഏ.സി മണിയമ്മ, വി.ആർ.സി നായർ, മനേജർ ബി.മായ, വൈസ് പ്രിൻസിപ്പൾ പി .കെ.നിതിയ, ബിച്ചു എസ്.നായർ, ശ്യാമ ജി.നായർ, ശ്രീലക്ഷ്മി ചന്ദ്രശേഖർ, ശ്രീജ എം എസ്, ആഷാ ഗിരീഷ്, അരുൺ എം.എസ്, അജ്ഞലി പി സോമനാഥ്, അശ്വിൻ,നവ്യ, ജോയൽ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 'ഒരു കുട്ടി, ഒരു മരം ' എന്ന പേരിൽ ബൃഹത്തായ വനവത്ക്കരണ യജ്ഞം കോളേജിൽ ആരംഭിക്കുമെന്ന് പി.ജി.എം നായർ കാരിക്കോട് അറിയിച്ചു.