തലനാട്: തലനാട് ഗ്രാമപഞ്ചായത്തിൽ എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയിൽ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംരംഭകത്വ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി നിർവഹിച്ചു. പുതിയതായി വ്യവസായസംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്‌കിൽ നിന്നും വിവരങ്ങൾ അറിയാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04822281031.