
വൈക്കം. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും അക്കരപ്പാടം ഗവ.യു.പി.സ്‌ക്കൂളും ചേർന്ന് വായനാ വാരാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂൾ ഹാളിൽ നടത്തിയ ക്ലാസ് പാനൽ ലോയർ അഡ്വ.രമണൻ കടമ്പറ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സബീന പി.അലി അദ്ധ്യക്ഷത വഹിച്ചു. പാരാ ലീഗൽ വോളന്റിയർ പി.ടി.മുരളിദാസ്, പ്രഥമാദ്ധ്യാപകൻ ഇ.ആർ.നടേശൻ, വികസന സമിതി ചെയർമാൻ എ.പി. നന്ദകുമാർ , സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയംഗം കെ.ലക്ഷ്മണൻ, അദ്ധ്യാപകരായ അനുഷ.വി, അഞ്ജു കെ.എ, ജോണി പി.വി. എന്നിവർ പ്രസംഗിച്ചു