
കോട്ടയം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാ വാരത്തിന്റെ സമാപനം വിവിധ പരിപാടികളോടെ നടന്നു. കൊല്ലം ഇൻഡട്രിയൻ ട്രിബ്യൂണൽ ആൻഡ് ഇ.എസ്.ഐ കോർട്ട് ജഡ്ജും കലാകാരിയുമായ സുനിതാ വിമൽ വിശിഷ്ടാതിഥിയായിരുന്നു. സ്‌കൂൾ എച്ച്.എം ഇൻ ചാർജ് ശ്രീലാ അനിൽ ഉൾപ്പെടെ 150 കവികളുടെ കവിതകൾ അടങ്ങുന്ന വാക്കിന്റെ വെളിപാട് എന്ന കൃതി സ്‌കൂൾ ലൈബ്രറിയിലേയ്ക്ക് നൽകി. കുട്ടികളുടെ ചോദ്യങ്ങൾക്ക് ജഡ്ജ് മറുപടി നൽകി. പ്രിൻസിപ്പൽ ഷിബു അദ്ധ്യക്ഷത വഹിച്ചു. ടി.ടി.ഐ പ്രിൻസിപ്പൽ റ്റോണി ആന്റണി ആശംസ പറഞ്ഞു. അദ്ധ്യാപിക ശ്രീല സ്വാഗതവും സി.ബി ആശ നന്ദിയും പറഞ്ഞു.