വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ 30ന് പതിമൂന്നാമത് പ്രതിഷ്ഠാ വാർഷികം ആഘോഷിക്കും. തന്ത്രി നാഗമ്പൂഴിമന എൻ ഹരിഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമ്മികനാകും .രാവിലെ ഗണപതിഹോമം, ഉപദേവകൾക്ക് കലശങ്ങൾ ,8.30ന് സർപ്പങ്ങൾക്ക് നൂറും പാലും ,10ന് ലളിതാസഹസ്രനാമ പന്തീരായിരം പുഷ്പാഞ്ജലി, 12ന് പ്രസാദം ഊട്ട് ,വൈകിട്ട് 6ന് താലപ്പൊലി ,7ന് എതിരേൽപ്പും വിൽപ്പാട്ടും ,7.30ന് കളമെഴുത്തുംപാട്ടും എന്നിവ നടക്കും.