കോട്ടയം : ആഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെ ഏറ്റുമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ നിർവഹിച്ചു.
മണ്ഡലം സെക്രട്ടറി അഡ്വ.ബിനു ബോസ്, പ്രചരണ വിഭാഗം കമ്മറ്റി കൺവീനർ അഡ്വ. പ്രശാന്ത് രാജൻ, ലോക്കൽ സെക്രട്ടറി കെ.വി.പുരുഷൻ,
അഡ്വ.കെ.ആർ.മുരളീധരൻ, റോജൻ ജോസ് , ബിനീഷ് ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മറ്റി അംഗം പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളന വിജയത്തിനായി എൻ. അരവിന്ദാക്ഷൻ നായർ , അഡ്വ.കെ.ആർ.മുരളീധരൻ ,പി.എസ്.രവീന്ദ്രനാഥ് എന്നിവർ രക്ഷാധികാരികളായും
എ.കെ.ഗോപിനാഥൻ (പ്രസിഡന്റ്), മണി നാരായണൻ (സെക്രട്ടറി), റോജൻ ജോസ് (ട്രഷറർ), ജയശ്രീ ജയൻ, ടി.ഡി.ഇന്ദിര, നീലകണ്ഠമാരാർ, സുരേഷ് ഡി തോപ്പിൽ, അനിൽകുമാർ, ജോയ്സ്, സുരേഷ് കറേറാട്, സി.സി. സജീവ്, ടി.കെ.ഗോപി, (വൈസ് പ്രസിഡന്റുമാർ), സുമേഷ് ഡി തോപ്പിൽ, സി.ജി. ദിവാകരൻ, ബേബി ചൂരപ്പുഴ, സജിമോൻ വയലോരം, ഉത്തമൻ ബിനീഷ് ജനാർദ്ദനൻ, വിശാഖ് ഏറ്റുമാനൂർ (സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായ
നൂറ്റൊന്നംഗ സംഘാടകസമിതി രൂപീകരിച്ചു.