തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 6009ാം നമ്പർ മിടായിക്കുന്നം ശാഖയിൽ യൂത്ത്മൂവ്‌മെന്റ് രൂപീകരണം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് രാമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനീഷ് എ.എസ് സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസലർ അജീഷ്കുമാർ, ശാഖാ പ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ, സെക്രട്ടറി രാധാമണി ലാലപ്പൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് ബിന്ദു എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് ഭാരവാഹികളായി സജേഷ് ടി.കെ (പ്രസിഡന്റ് ), അമൽ ബാബു (വൈസ് പ്രസിഡന്റ്), ഷാരു രാഘവൻ(സെക്രട്ടറി) ,മോനിഷ് (ട്രഷറർ), രാഗേഷ് അറക്കൽ തേജസ്, രാഗേഷ് ഒ.ആർ, അഖിൽ ബിജു, ഉണ്ണി മഠത്തിൽ, കണ്ണൻ ഡി.വി, ശരത്ത് സലജൻ, ഉണ്ണി കരിമാങ്കൻ, രതിഷ് ഒ.ആർ, മഹേഷ് കൊച്ചു പറമ്പിൽ (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.