പാലാ: കോട്ടയം ജില്ല ബാഡ്മിന്റൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പും ജില്ലാ ടീം സെലക്ഷനും ജൂലായ് 9, 10 തീയതികളിൽ സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ചടങ്ങിൽ പങ്കെടുക്കും.

സബ്ജൂനിയർ, ജൂനിയർ, സീനിയർ പുരുഷ-വനിതാ വിഭാഗങ്ങളിൽ കൂടാതെ മാസ്റ്റേഴ്സ് ആൻഡ് വെറ്ററനൻസ് വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. ടൂർണമെന്റിൽ പങ്കെടുക്കേണ്ടവർ കെ.ബി.എസ്.എ വെബ്സൈറ്റിൽ ജൂലായ് 5 വരെ രജിസ്റ്റർ ചെയ്യാമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കുഞ്ഞ് മൈക്കിൾ, സെക്രട്ടറി ലൗജൻ എൻ.പി., ബിജോമോൻ ജോർജ്, ജി. പ്രശാന്ത്, ജി.ശ്രീകുമാർ, രാജേഷ് സി മോഹൻ, ഡെന്നി അലക്സ്, ജോബി കുര്യൻ, ജോവി വർഗീസ് എന്നിവർ അറിയിച്ചു.