രാമപുരം: മഴക്കാല രോഗങ്ങളെ തടയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമായി ആയൂർവേദ വകുപ്പ് രാമപുരത്ത് നാല് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പിൽ ചികിത്സയും മരുന്നുകളും തികച്ചും സൗജന്യമാണെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, രാമപുരം ഗവ. ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. ഹേമേഷ് പി. ജോഷി എന്നിവർ അറിയിച്ചു.
30ന് വെള്ളിലാപ്പിള്ളി കോളനിക്ക് സമീപത്തെ അങ്കണവാടിയിലാണ് ക്യാമ്പിന്റെ തുടക്കം. രാവിലെ 10ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജൂലായ് രണ്ടിന് രാമപുരം ഗ്രാമപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലും 5ന് അമനകര ഭരതസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിലും 7ന് കൂടപ്പുലം ഗവ. എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിലും ക്യാമ്പുകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9048003467.