
കോട്ടയം. പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ശാരീരികക്ഷമത പരിശോധന (എൻഡ്യുറൻസ് ടെസ്റ്റ്) ജൂലായ് അഞ്ചു മുതൽ ജില്ലയിലെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസ് റോഡിൽ നടക്കും. ടെസ്റ്റ് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവർ പേരൂർ പുളിമൂടിന് സമീപമുള്ള സെന്റ് തോമസ് ക്‌നാനായ കാത്തോലിക് പള്ളി ഗ്രൗണ്ടിൽ രാവിലെ അഞ്ചിന് അഡ്മിഷൻ ടിക്കറ്റ്, കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ജൂലായ് ഒൻപതാം തീയതിയിലെ എൻഡ്യുറൻസ് ടെസ്റ്റ് 24ലേക്ക് മാറ്റിയിട്ടുണ്ട്.