
ചങ്ങനാശേരി . കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി പ്രേരക ശക്തിയായി പ്രവർത്തിച്ചെന്ന് കവയത്രിയും അദ്ധ്യാപികയുമായ ശ്രീലാ രവീന്ദ്രൻ പറഞ്ഞു. കുറിച്ചി കെ എൻ എം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ചണ്ഡാല ഭിക്ഷുകിയുടെ നൂറാം വാർഷിക പരിപാടിയുടെ സാഹിത്യ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. ലൈബ്രറി പ്രസിഡന്റ് ടി എസ് സലിം അദ്ധ്യക്ഷത വഹിച്ചു. എൻ ഡി ബാലകൃഷ്ണൻ, സി കെ സുരേന്ദ്രൻ, പി പി മോഹനൻ, പി എസ് കൃഷ്ണൻകുട്ടി, നിബു ഏബ്രഹാം, കെ എം സഹദേവൻ, പി ആർ ബാലകൃഷ്ണപിള്ള, അനിൽ കണ്ണാടി, ബാലകൃഷ്ണൻ മാന്തടം, ബിന്ദു ഐസക്, മിനി തോമസ്, ദയാപരൻ എന്നിവർ പങ്കെടുത്തു.