വൈക്കം : ചെമ്മനത്തുകര ഗവ.യു.പി സ്‌കൂളും കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയും ചേർന്ന് നടത്തിയ വായനാ വാരാചരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനം, പുസ്തകങ്ങൾ പരിചയപ്പെടൽ ചർച്ച എന്നിവ നടത്തി. സ്‌കൂളിലും ഗ്രന്ഥശാലയിലും നടന്ന പരിപാടികൾ വാർഡ് മെമ്പർ കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ അഡ്വ രമണൻ കടമ്പറ, പ്രഥമാദ്ധ്യാപിക സീമ ജയദേവൻ, കവി ജയകുമാർ കെ.പവിത്റൻ, അദ്ധ്യാപകരായ ഡോ.എം.എസ് അജയകുമാർ, വിഷ്ണു മോഹൻ, രജിത.ആർ, രഞ്ജിത കെ.എം, നൈസി.എ.എ, ഷീബാ മോൾ, ആര്യാ വേണു, അശ്വതി, സംഗീത സംവിധായകൻ വൈക്കം ശ്യാം, ലൈബ്രേറിയൻ സുലഭ സുജയ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ കഥ, കവിത രംഗാവിഷ്‌ക്കാരവും നടത്തി.