co

കോട്ടയം . എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ജൂലായിൽ ആരംഭിക്കുന്ന ഇന്റ്‌ഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആൻഡ് നെറ്റ് വർക്കിംഗ്, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ് എസ് എൽ സിയാണ് യോഗ്യത. ടാലി വിത്ത് ജി എസ് ടി കോഴ്‌സിലേക്ക് പ്ലസ് ടു കൊമേഴ്‌സ് വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ഇ സി വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമുണ്ട്. ഫോൺ . 04 81 25 34 82 0, 94 95 85 08 98.