കോട്ടയം: കേരള ഡ്രാമാ വർക്കേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ 27-ാം സംസ്ഥാന സമ്മേളനം ചലച്ചിത്ര സംവിധായനും ഭരത് ഭവൻ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ പ്രദിപ് മാളവികയെ ഉപഹാരവും പൊന്നാടയും നൽകിആദരിച്ചു. ഉമേഷ് അനുഗ്രഹ, ദിലീപ് സിത്താര, രവി ചന്ദ്രൻ, സുരേഷ്, കോട്ടയം അശോകൻ എന്നിവർ പങ്കെടുത്തു.