കോത്തല: എസ്.എൻ.ഡി.പി യോഗം കോത്തല മാടപ്പാട് 405-ാം നമ്പർ ശാഖയിൽ രവിവാര പാഠശാല പ്രവേശനോത്സവവും പഠനോപകരണ വിതരണവും വിദ്യാർത്ഥികൾക്കായുള്ള വിദ്യാഗോപാല മന്ത്രാർച്ചനയും ജൂലായ് മൂന്നിന് രാവിലെ 9 മുതൽ എസ്.എൻ പുരം ക്ഷേത്രത്തിൽ നടക്കും. ശാഖയിലെ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി രവിവാരപാഠശാല ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12 വരെ നടക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യനാന്ദ സരസ്വതി, ക്ഷേത്രം മേൽശാന്തി സാലു തന്ത്രി, മറ്റ് വൈദിക ശ്രേഷ്ഠർ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടക്കും. രവിവാരപാഠശാല പ്രവേശനോത്സവം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഇ.ആർ ജ്ഞാനപ്രകാശ് അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യനാന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും യൂണിയൻ കൗൺസിലർ പി.വി വിനോദ് പഠനോപകരണ വിതരണവും നടത്തും.