ഇൻഡസ്ട്രിയൽ നഗർ : മടുക്കുംമൂട് ജ്യോതിസ് റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ജോസഫ് കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഭാരവാഹികളായി റ്റോം കായിത്ര (പ്രസിഡന്റ്), ഷിനോയ് കടന്തോട് (സെക്രട്ടറി), സഞ്ജയ് ചങ്ങങ്കരി (ട്രഷറർ), ജെയിംസ് കളപ്പുരയ്ക്കൽ (വൈസ് പ്രസിഡന്റ്), റ്റോം കരിങ്ങട (ജോയിന്റ് സെക്രട്ടറി) എന്നിവരെയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മോളി സാബു, ടി.ജെ.ജേക്കബ് , ജോസ് പന്തല്ലൂർ, ഷാമോൻ അക്ബർ, ജോസുകുട്ടി വലിയപറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.