ആർപ്പൂക്കര: ആർപ്പൂക്കര പഞ്ചായത്തിൽ തുള്ളിക്കൊരു കുടം ജാഗ്രത കുടിവെള്ള പരിശോധനാ കാമ്പയിൽ നടന്നു. എസ്.എം.ഇ ഡിപ്പാർട്ട്‌മെന്റ് മെഡിക്കൽ മൈക്രോബയോളജിയുടെയും ആർപ്പൂക്കര പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് കാമ്പയിന് തുടക്കമായത്. മുൻവർഷങ്ങളിൽ ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കാമ്പയിൻ. പൊതുകിണർ, അങ്കണവാടികൾ, സ്‌കൂളുകൾ, ബേക്കറി, ഓർഫനേജ് എന്നിവടങ്ങളിലെ 50 കുടിവെള്ളസ്രോതസുകളിൽ നിന്നും വെള്ളമെടുത്ത് ഗുണനിലവാര പരിശോധന എസ്.എം.ഇ, മൈക്രോബയോളജി വിഭാഗത്തിൽ നടന്നു. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസലിൻ ടോമിച്ചൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ദീപാ ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയകുമാർ വിഷയാവതരണം നടത്തി. ടി.പി ജയചന്ദ്രൻ, ഡോ. ജെ. ജൂഗൻ , ഡോ.ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.