കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ കളക്ടറേറ്റ് മാർച്ചിനോടനുബന്ധിച്ച് മൂന്ന് കോൺഗ്രസ് പ്രവർത്തകരെകൂടി അറസ്റ്റു ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗൗരി ശങ്കർ, കോൺഗ്രസ് പാമ്പാടി മണ്ഡലം സെക്രട്ടറി പ്രശാന്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തിയത്. മാർച്ചിന് ശേഷമുണ്ടായ അക്രമസംഭവങ്ങളുടെ വീഡിയോ ദൃശ്യത്തിൽ നിന്ന് തിരിച്ചറിഞ്ഞാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രവർത്തകരെ റിമാൻഡ് ചെയ്തു.